കനറാ ബാങ്ക് ജ്വല്‍ അപ്രൈസര്‍മാരെ പിരിച്ചുവിട്ടതില്‍ വന്‍ പ്രതിഷേധം

കണ്ണൂര്‍: കനറാ ബാങ്കിലെ ജ്വല്‍ അപ്രൈസര്‍മാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് കണ്ണൂര്‍ റീജണല്‍ ഓഫീസിനു മുന്നില്‍ എ.ഐ.ബി.ഇ.എയുടെ നേത്യത്വത്തില്‍ ധര്‍ണ നടത്തി. ധര്‍ണ എ.കെ.ബി.ഇ.എഫ്. ജില്ലാ സെക്രട്ടറി സി. ശരത്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ബി.ഇ.യു. സംസ്ഥാന അസി.സെക്രട്ടറി ഫ്രാന്‍സിസ്, എ.കെ.ബി.ജെ.എ.എഫ്. സംസ്ഥാന ജോയിന്‍ സെക്രട്ടറി ജയചന്ദ്രന്‍, സി.ബി.ജെ.എ.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് രമേശന്‍ ആചാരി, സി.ബി.ജെ.എ.എ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍, എ.കെ.ബി.ജെ.എ.എഫ്. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ഇ.കെ.രാജീവന്‍, സി.ബി.ജെ.എ.എ. സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ.എന്‍ അതിരഥന്‍ എന്നിവര്‍ സംസാരിച്ചു.

KCN