കേരള ലളിതകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ സംസ്ഥാന ചിത്ര -ശില്പകലാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാല് വിഭാഗങ്ങളിലായി പതിനേഴ് പേരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, മെമ്പര്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അമ്ബതിനായിരം രൂപയും ബഹുമതിപത്രവും മൊമന്റോയും അടങ്ങുന്ന മുഖ്യ അവാര്‍ഡുകള്‍ തൃപ്പൂണിത്തുറ സ്വദേശി മനേഷദേവശര്‍മ്മ( ദ ട്രയലിംഗ് ഫോണ-ശിലപം), കൊല്ലം സ്വദേശി ഷജിത് ആര്‍.ബി(ലവര്‍ 24 -ചിത്രം), കണ്ണൂര്‍ സ്വദേശി ഷിനോജ് ചോരന്‍( അണ്‍നോണ്‍ വിക്ടിംസ്- ചിത്രം), തൃശൂര്‍ സ്വദേശി സുനീഷ്. എസ്. എസ്( ശീര്‍ഷകമില്ലാത്ത ചിത്രം), ആലപ്പുഴ സ്വദേശി വിഷ്ണു. സി. എസ്( ശീര്‍ഷകമില്ലാത്ത വുഡ് കട്ട്) എന്നിവര്‍ക്കാണ്.

അഖില്‍ മോഹന്‍( റൈസ്-19- ചിത്രം), അനുപമ ഏലിയാസ്( അടൈറ്റില്‍ ഫ്രാന്‍ടെസ്- ചിത്രം), ജയേഷ്. കെ. കെ (പൊക്കുടന്‍ -ദ മാന്യുര്‍ മാന്‍- വുഡ്കട്ട’്), ഡോ. കിരബാബു (വാഷ് ഔട്ട്-ചിത്രം), ശ്രീകുമാര്‍ കെ.യു(ഡിറ്റോറിടോറിയലൈസേഷന്‍- ശില്പം) എന്നിവര്‍ക്കാണ് 25000 രൂപയും ബഹുമതിപത്രവും അടങ്ങുന്ന ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം.

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രത്യേകപുരസ്‌കാരം തശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥി ആകാശ് മേലേവീട്ടില്‍, മാവേലിക്കര രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജിലെ അമല്‍ പൈലി, തിരുവനന്തപുരം ഗവ, ഫൈന്‍ ആര്‍ട്സ് കോളേജിലെ ജിതിന്‍ എം. ആര്‍, മാവേലിക്കര രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്സ് കോളേജിലെ മനുമോഹന്‍. പി. എം, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃതയൂണിവേഴ്സിറ്റിയിലെ സൂര്യനാഥ്.

വി. കെ. എന്നിവര്‍ക്കാണ്. മികച്ച ഭൂഭാഗ ഛായാചിത്ര വിഭാഗത്തിനുള്ള വി.

ശങ്കരമേനോന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണ മെഡല്‍ പ്രശാന്ത് ഒളവിലവും മികച്ച പ്രകൃതിദൃശ്യചിത്രത്തിനുള്ള വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡല്‍ സുനില്‍ ലിനസ്ഡെയും നേടി. എന്‍.കെ.പി. മുത്തുക്കോയ( ഉത്തര്‍പ്രദേശ്), രാജശേഖരന്‍നായര്‍(ചെ)ൈ, പ്രൊഫ.ശിവജി പണിക്കര്‍(ഡല്‍ഹി) എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. പുരസ്‌കാരങ്ങള്‍ പിന്നീട് ഖ്യമന്ത്രി സമ്മാനിക്കും.

KCN

more recommended stories