ലോക പരിസ്ഥിതി ദിനം: കണ്ടല്‍ കാട് വെച്ച് പിടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്സ്

മൊഗ്രാല്‍ പുത്തൂര്‍: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായ് യുത്ത് കോണ്‍ഗ്രസ്സ് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടല്‍ കാട് നട്ട് പിടിപ്പിച്ചാണ് ലോക പരിസ്ഥിതി ദിനത്തെ വരവേറ്റത്.

പ്രസ്തുത പരിപാടി യൂത്ത് കോണ്‍ഗ്രസ്സ് കാസര്‍കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.എം സഫ് വ്വാന്‍ കുന്നില്‍ ഉത്ഘാടനം ചെയ്തു കെ.എസ്.യു ജില്ലാ സെക്രട്ടറി ആബിദ് എടച്ചേരി, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രദീപ് അര്‍ണ്ണ ഗുണ്ഡ, ജനറല്‍ സെക്രട്ടറി മുഷ്ഫീഖ് പടിഞ്ഞാര്‍, അഫ്‌സല്‍ കുന്നില്‍, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ജവാദ് പുത്തൂര്‍, സെക്രട്ടറി ശാക്കിര്‍ അറഫാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories