കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജനതാദള്‍ എസ് സഖ്യ സര്‍ക്കാറിന്റെ ആദ്യഘട്ട മന്ത്രിസഭാ വികസനവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. കോണ്‍ഗ്രസിന്റെ 14 ഉം ജെ.ഡി.എസിന്റെ പത്തും എം.എല്‍.എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുഴുവന്‍ മന്ത്രിമാരുടെയും സത്യപ്രതിജ്ഞക്കുശേഷമേ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമുണ്ടാകൂ.കോണ്‍ഗ്രസ് നേതാക്കളായ ഡി. ശിവകുമാര്‍, ആര്‍.വി ദേശ്പാണ്ഡേ, കെ.ജി ജോര്‍ജ്, ജൈമാല രാമചന്ദ്ര, യു.ടി അബ്ദുല്‍ ഖാദര്‍ എന്നിവരും ജെ.ഡി.എസ് നേതാക്കളായ എച്ച്.ഡി രേവണ്ണ, ബന്ദപ്പ കശമ്ബൂര്‍, ജി.ടി ദേവഗൗഡ, ഡി.സി തമന്ന, സ്വതന്ത്ര എം.എല്‍.എ ആര്‍. ശങ്കര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തവരില്‍ പെടുന്നു.

മേയ് 23ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടും ഐക്യമില്ലായ്മ കാരണം മന്ത്രിസഭ വികസനം വൈകുന്നുവെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തെ മറികടക്കാനാണ് മന്ത്രിമാരുടെ ലിസ്റ്റ് പൂര്‍ത്തിയാവും മുമേ്ബ ആദ്യഘട്ട സത്യപ്രതിജ്ഞ നടന്നത്. സഖ്യധാരണ പ്രകാരം, 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22ഉം ജെ.ഡി.എസിന് മുഖ്യമന്ത്രിപദമടക്കം 12ഉം സ്ഥാനങ്ങളാണുള്ളത്. മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ജനതാദള്‍ -എസ് നിയമസഭ കക്ഷി യോഗം ചേര്‍ന്നിരുന്നു.

KCN

more recommended stories