ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ഷാര്‍ജ: അല്‍ ആഷിയാന എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സി ഇഫ്താര്‍ മീറ്റും സുഹൃദ് സംഗമവും സംഘടിപ്പിച്ചു. ഷാര്‍ജ റോളയിലെ റഫീക്കാസ് തട്ടുകടയില്‍ (ഓള്‍ഡ് തലശ്ശേരി റസ്റ്റാറന്റ്) സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ നൂറോളം പേര്‍ പങ്കെടുത്തു. വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിംഗ് കമ്പനി, ബി.സി.സി കമ്പനി എന്നിവയുടെ സ്റ്റാഫുകള്‍ ഇഫ്താര്‍ മീറ്റില്‍ സൗഹൃദ പ്രതിനിധികളായി സംബന്ധിച്ചു. അല്‍ ആഷിയാന എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സി എം.ഡിമാരായ മജേഷ് മണി, ഹനീഫ് തുരുത്തി, അല്‍ ഗര്‍ബ് എം.ഡി കബീര്‍ മേല്‍പറമ്പില്‍, സാദിഖ് തുരുത്തി, ഇമ്രാന്‍ ഖാന്‍, ഹാറൂന്‍ കക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories