ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സാന്ത്വനവുമായി ഈ വര്‍ഷവും അവരെത്തി

മുളിയാര്‍: എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളുമായി അഞ്ചാം വര്‍ഷവും കേരളത്തിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെത്തി. സംസ്ഥാനത്തുടനീളമുള്ള പതിനെട്ട്പ്രവര്‍ത്തകരാണ് ബോവിക്കാനം തണല്‍ ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്ക്പഠനോപകാരണങ്ങളുമായി എത്തിയത്. ജില്ലയിലെ വിവിധ ബഡ്സ് സ്‌കൂളുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പഠനോപകരണങ്ങളുമായി ഈസംഘമെത്തുന്നുണ്ട്. തണല്‍ ബഡ്സ് സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസ്സായ സജാദിയയുടെ ഹയര്‍ സെക്കണ്ടറി പഠന ചില വും കിടപ്പിലായ സുഹൈല്‍ എന്ന കുട്ടിക്ക് ആവശ്യമായ വീട്ട് ഉപകരണങ്ങളും സംഘം ഏറ്റെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് വെള്ളിപ്പാടി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍ മാന്‍ സുമന്‍ ജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രെട്ടറി സുജിത് എഡ്വിന്‍ പെരേര ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത, അംഗങ്ങളായ അനീസ മന്‍സൂര്‍ മല്ലത്ത്, ഗണേഷ്,സാമൂഹ്യ പ്രവര്‍ത്തകരായ കെ ബി. മുഹമ്മദ് കുഞ്ഞി, മഞ്ജു കുട്ടന്‍, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍, മഹിമ,അന്‍സാര്‍ ഇളവള്ളി, സമ്പത്ത് കുമാര്‍, ഷാനിഫ് നെല്ലിക്കട്ട,മുര്‍ഷിദ് ആലമ്പാടി, അഷ്റഫ് ബോവിക്കാനം, ശിവപ്രസാദ്, ഗ്ലാഡ്സണ്‍, ബഡ്സ് സ്‌കൂള്‍ അദ്ധ്യാപകരായ ജോണ്‍ മാസ്റ്റര്‍, സുമ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories