കാസര്‍കോട്: ബസ് ജീവനക്കാരുടെ അപമര്യാദയായി പെരുമാറ്റവും ബുദ്ധിമുട്ടിക്കലും ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി പറയാനായി വിളിക്കാം ഈ നമ്പറിലേക്ക് 8547639014 വിളിക്കാം. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്.ടി.സിയുടെ എല്ലാ റൂട്ടുകളിലും സിറ്റി, ടൗണ്‍, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, അന്തര്‍സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടെ സര്‍വീസുകളുടെ എണ്ണം കണക്കാക്കാതെ 40 കിലോ മീറ്റര്‍ വരെ ഒറ്റ യാത്രയ്ക്ക് കണ്സഷന് അനുവദിക്കുമെന്ന് കാസര്‍കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (ആര്.ടി.ഒ) അറിയിച്ചു. ഇതു സംബന്ധിച്ച് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് ആര്.ടി.ഒ നിര്‍ദേശം നല്കി.
ഈ മാസം 15 വരെ നിലവിലുള്ള പാസ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യം അനുവദിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയോഗം തീരുമാനിച്ചു. സെല്‍ഫ് ഫിനാന്‍സ് സ്ഥാപനങ്ങള്‍, പാരലല്‍ കോളജുകള്‍, അംഗീകൃത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ നല്കുന്ന യാത്ര സൗജന്യ കാര്‍ഡ്/ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷന് പൂര്‍ത്തിയായതിനുശേഷം 15 ദിവസത്തിനുള്ളില്‍ പാസ് നല്കുവാനും യോഗം തീരുമാനിച്ചു
more recommended stories
-
മലയാള നടി കനകലത അന്തരിച്ചു
നടി കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും.
-
മുന്‍ തഹസില്‍ദാറിന്റെ പ്രതിമാസ പെന്‍ഷനില്‍ നിന്ന് 500 രൂപ പിടിക്കാന്‍ റവന്യു വകുപ്പ്; അഴിമതി പരാതിയില്‍ അച്ചടക്ക നടപടി
പത്തനംതിട്ട: വാല്യുവേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ അഴിമതി എന്ന്.
-
മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി; ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമെന്ന് കരുതി
മുവാറ്റുപുഴ: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്.
-
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; മുന്‍ ആര്‍ടിഒയ്ക്ക് ഒരു വര്‍ഷം തടവും 37 ലക്ഷം രൂപ പിഴയും
കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട.
Leave a Comment