രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാജ്‌നാഥ്‌സിങ് ശ്രീനഗറിലെത്തി

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് ശ്രീനഗറിലെത്തി. സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ ഉന്നതതല സംഘത്തോടൊപ്പമാണ് ദ്വിദിന സന്ദര്‍ശനത്തിനായി മന്ത്രി എത്തിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ജമ്മു കശ്മീര്‍ ആഭ്യന്തര ജോ.സെക്രട്ടറി ഗ്യാനേഷ് കുമാര്‍, കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

വെടിനിര്‍ത്തല്‍ ലംഘനം, അതിര്‍ത്തിക്കിപ്പുറത്തേക്കുള്ള വെടിവെപ്പ്, ഭീകരവാദികളുടെ നുഴഞ്ഞു കയറ്റം, സുരക്ഷാസേനക്കെതിരെയുള്ള ആക്രമണം, കല്ലേറ് തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം. കല്ലേറിനെ തുടര്‍ന്ന് റോഡിനു പുറത്തേക്ക് വാഹനം തെന്നി വീണ് 19 സി.ആര്‍.പി.എഫ് സേനാംഗങ്ങള്‍ക്ക് കഴിഞ്ഞ മാസം പരിക്കേറ്റിരുന്നു.

KCN

more recommended stories