അപരിചിത ഡ്രോണുകള്‍ വെടിവച്ചിടാന്‍ എന്‍.എസ്.ജിക്കും സി.ഐ.എസ്.എഫിനും അധികാരം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ മറ്റു പ്രത്യക്ഷപ്പെടുന്ന അപരിചിത ഡ്രോണുകള്‍ വെടിവച്ചിടാന്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കും (എന്‍.എസ്.ജി) സി.ഐ.എസ്.എഫിനും (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കം ഇത്തരം വസ്തുക്കളുടെ സാന്നിധ്യം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അണ്‍ ഐഡന്റിഫൈഡ് ഫ്‌ളയിംഗ് ഒബ്ജക്ട്സ് (യു.എഫ്.ഒ) വിഭാഗത്തില്‍പ്പെടുന്ന എല്ലാ തരം വസ്തുക്കളും (ഡ്രോണുകള്‍, ബലൂണുകള്‍) വെടിവച്ചിടാന്‍ പ്രസ്തുത സേനകള്‍ക്ക് ഇനിമുതല്‍ അധികാരമുണ്ട്. വ്യോമയാന വകുപ്പ്, ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്‍, ഡല്‍ഹി പൊലീസ്, സി.ഐ.എസ്.എഫ്, എന്‍.എസ്.ജി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അവലോകന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

എന്നാല്‍ ചുമ്മാതങ്ങ് വെടിവയ്ക്കാനും സുരക്ഷാ സേനകള്‍ക്ക് അധികാരമില്ല. ചില ചിട്ടവട്ടങ്ങള്‍ പാലിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്ന് സി.ഐ.എസ്.എഫ് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. എന്തെങ്കിലും തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നവയാണ് ഡ്രോണുകള്‍ എന്ന് ഉറപ്പിച്ച ശേഷം മാത്രമെ വെടിയുതിര്‍ക്കാവു എന്നാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

KCN

more recommended stories