പുതുവസ്ത്ര വിതരണവും ഇഫ്താറും സംഘടിപ്പിച്ചു

കാസര്‍കോട്: ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് യതീംഖാനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പെരുന്നാള്‍ പുതുവസ്ത്ര വിതരണവും ഇഫ്താറും സംഗമവും നടത്തി. മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി എം.ഐ.സിയില്‍ സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. യതീം കുട്ടികള്‍ക്കുള്ള പുതുവസ്ത്രം മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ യതീംഖാന വാര്‍ഡന് കൈമാറി. മണ്ഡലം പ്രസിഡണ്ട് പി എച്ച്. ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. എം.ഐ.സി. സീനിയര്‍ വൈസ് പ്രസിഡണ്ട് പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി. ഡി.കബീര്‍ തെക്കില്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ കെ എ.അബ്ദുല്ല ഹാജി, തൊട്ടി സാലി ഹാജി, സെക്രട്ടറി എം.എസ് ശുക്കൂര്‍, അബുദാബി കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് സലാം ആലൂര്‍, ജനറല്‍ സെക്രട്ടറി ഷമീം ബേക്കല്‍, ദുബൈ കെ എം.സി.സി.മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബന്താട്, ബഷീര്‍ പൂച്ചക്കാട്, മണ്ഡലം ഭാരവാഹികളായ അബ്ബാസ് കൊളച്ചപ്പ്, നിസാര്‍ തങ്ങള്‍, ടി.ഡി ഹസ്സന്‍ ബസരി, സിദ്ധീഖ് ബോവിക്കാനം, അസ്ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി എന്നിവര്‍ പ്രസംഗിച്ചു.

എം.ബി ഷാനവാസ്, ടി കെ.ഹസീബ്, കെ.എം എ.റഹ്മാന്‍ കാപ്പില്‍, ഷഫീഖ് മയിക്കുഴി, അബ്ദുല്ല ഒറവങ്കര, ഹൈദറലി പടുപ്പ്, കെ എ.യൂസഫ്, ഹനീഫ് ബോവിക്കാനം, ലത്തീഫ് എടനീര്‍, ദാവൂദ് പളളിപ്പുഴ, റാഷിദ് കല്ലിങ്കാല്‍, മൊയ്തീന്‍ തൈര, ഷെരീഫ് മല്ലത്ത്, മജീദ് ബെണ്ടിച്ചാല്‍, അബുബക്കര്‍ കടാങ്കോട്, അബുബക്കര്‍ കീഴൂര്‍, ഷെരീഫ് പന്നടുക്കം എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories