അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയെഷന്‍: റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

എരിയാല്‍: സാമുഹിക സാംസ്‌കാരിക രംഗങ്ങളില്‍ എരിയാല്‍ പ്രദേശത്ത് നിറ സാന്നിധ്യമായി മാറിയ അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയെഷന്‍ പാവപ്പെട്ടവര്‍ക്കായി നടത്തുന്ന ഒരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി റംസാന്‍ കിറ്റും ധനസഹായ വിതരണവും നടത്തി. എരിയാല്‍ ജമാഹത്ത് ജനറല്‍ സെക്രട്ടറിയും അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയെഷന്‍ ഉപദേശക സമിതി അംഗവും മായ കെ.ബി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു റംസാന്‍ കിറ്റ് ഉദ്ഘാടനം എരിയാല്‍ ജമാഹത്ത് ഖത്തീബ് കെ.എം.കെ.മദനി ഉസ്താദ് അസ്മാന്‍സ് വെല്‍ ഫെയര്‍ കണ്‍വീനര്‍ സുല്‍ഫിക്കറലിക്ക് നല്‍കി ഉല്‍ഘാടനം നിര്‍വഹിച്ചു. ധന സഹായ വിതരണം അസ്മാന്‍സ് വെല്‍ ഫെയര്‍ അസോസിയെഷന്‍ ഉപദേശിക സമിതി അംഗം ഡോ അബ്ദുല്‍ സത്താര്‍ അസ്മാന്‍സ് അംഗം ഹാരിസ് ചേരകൈയെ എല്‍പ്പിച്ചു. സുലൈമാന്‍ പടിഞ്ഞാര്‍ പോസ്റ്റ്, മുഹമ്മദ് കുഞ്ഞി ,അഷറഫ് അലി ചേരകൈ, ഇഖ്ബാല്‍ ,എ.കെ ഹനീഫ് ചേരകൈ, ഖലീല്‍ എരിയാല്‍, അഷറഫ് എരിയാല്‍, ഹര്‍ഷാദ് ബള്ളിര്‍, നാസര്‍ ബ്ലാര്‍ക്കോഡ്, സുകുര്‍ ഏരിയാല്‍, ഹാരിസ് ചേരകൈ, എറമു എരിയാല്‍, താജദ്ധീന്‍ േചരകൈ, നിസാര്‍ ചെയിച്ച, യക്കു എരിയാല്‍, കബീര്‍ ചോട്ടു ,സലിം  മനാഫ് എരിയാല്‍, സംസു ഫോമസ്സ്, സിദ്ധീക്ക്, ഇന്‍ഷാ സഫ്വാന്‍ ചേരകൈ, റസാക്ക് എരിയാല്‍ ,ഹമീദ് ബ്ലാര്‍ക്കോഡ്, ഹമീദ് പടിഞ്ഞാര്‍ എന്നിവര്‍ സംബന്ധിച്ചു. റാഫി എരിയാല്‍ സ്വാഗതവും നസീര്‍ എരിയാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories