റമളാന്‍ ക്വിസ്സ്: വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

ആലംപാടി: നാലാംമെയില്‍ വലിയമൂല ഫാത്തിമ മഹമൂദ് മെമ്മോറിയല്‍ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റമളാന്‍ ക്വിസ്സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മദ്റസ ഹാളില്‍ നടന്ന സംഗമത്തില്‍ വലിയമൂല ഖിളര്‍ ജുമുഅ മസ്ജിദ് ഖത്തീബ് അബ്ദുള്ള സഖാഫി പൈക്ക സമ്മാനദാനം നിര്‍വഹിച്ചു. ക്വിസ്സ് മത്സരത്തില്‍ പങ്കെടുക്കുകയും സഹായിക്കുകയും ചെയ്ത മുഴുവന്‍ ആളുകളെയും മദ്‌റസ കമ്മിറ്റി അഭിനന്ദിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് മൊയ്തു വലിയമൂല, ഖാദര്‍ നെക്കര, സെക്രട്ടറി കബീര്‍ അറഫ, ഇച്ചു വലിയമൂല, ഹാരിസ് സഖാഫി ,സിദ്ധിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories