ബി ജെ പി പ്രൊഫഷനല്‍ സെല്‍; കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു

കാസര്‍കോട് : നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ബോധവത്കരണവും അവ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി ജില്ലാതല ഏകദിന ശില്പശാല സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള സ്പീഡ് വേ ഇന്‍ ഹാളില്‍ നടന്ന പരിപാടി ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പ്രധാനമന്ത്രി ആവാസ് യോജന, മുദ്ര യോജന, സുകന്യ സമൃദ്ദി യോജന, ഇന്‍ഷുറന്‍സുകള്‍ മുതലായ പദ്ധതികളുടെ കുറിച്ച് ക്ലാസ്സുകള്‍ നടത്തി.

സംസ്ഥാന കണ്‍വീനര്‍ കെ ശൈലേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രരമീള സി നായ്ക്ക്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബി ജെ പി പി സുരേഷ് കുമാര്‍ ഷെട്ടി, ഹെല്‍പ് ഡെസ്‌ക് കണ്‍വീനര്‍ അരവിന്ദാക്ഷന്‍ പിള്ള, ജില്ലാ കണ്‍വീനര്‍ രാമനാഥ പ്രഭു സ്വാഗതം പറഞ്ഞു.

KCN

more recommended stories