കിക്കോഫിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സ്‌പെയിന്‍ പരിശീലകനെ പുറത്താക്കി

സ്‌പെയിന്‍ പരിശീലകന്‍ ഹുലെന്‍ ലോപെടെഗി പുറത്ത്. റയല്‍ മാഡ്രിഡ് പരിശീലകനായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് ലോപെടെഗിയെ പുറത്താക്കാന്‍ സ്‌പെയിന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്. ലോകകപ്പില്‍ ആദ്യ മത്സരത്തിന് തൊട്ട് മുന്‍പ് പരിശീലകനെ പുറത്താക്കിയത് സ്‌പെയിന്‍ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

51 വയസുകാരനായ ലോപെടെഗിയെ സിദാന്റെ പിന്‍ഗാമിയായി റയല്‍ 2 ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രഖ്യാപിച്ചത്. ലോകകപ്പിന് ശേഷം അദ്ദേഹം ചുമതലയേല്‍ക്കും എന്നാണ് റയല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം സ്‌പെയിന്‍ ദേശീയ ടീമുമായി 2 വര്‍ഷത്തെ പുതിയ കരാര്‍ ഒപ്പിട്ട ശേഷമാണ് അദ്ദേഹം പൊടുന്നനെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

ലോകകപ്പിന്റെ അവസരത്തില്‍ റയലുമായി ചര്‍ച്ചകള്‍ നടത്തുകയും റയല്‍ അനവസരത്തില്‍ ലോപെടെഗിയുടെ നിയമനം പ്രഖ്യാപിച്ചതിലും സ്‌പെയിന്‍ ഫുട്‌ബോള്‍ അസോസിയേഷനുള്ള അതൃപ്തിയാണ് ലോപെടെഗിയുടെ കസേര തെറിപ്പിച്ചത്.

KCN

more recommended stories