2026ലെ ഫുട്‌ബോള്‍ ലോകകപ്പ് നോര്‍ത്ത് അമേരിക്കയില്‍

2026ലെ ലോകകപ്പിനുള്ള വേദിയായി 3 രാജ്യങ്ങള്‍ ഒന്നിച്ചുള്ള നോര്‍ത്ത് അമേരിക്കയെ തീരുമാനിച്ചു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ മൊറോക്കോയെ മറികടന്ന് യു.എസ്.എ, മെക്‌സിക്കോ, കാനഡ എന്നി രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുക. ഇന്ന് നടന്ന വോട്ടിങ്ങില്‍ നോര്‍ത്ത് അമേരിക്കക്ക് 134 വോട്ട് ലഭിച്ചപ്പോള്‍ മൊറോക്കോക്ക് 65 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

1994ലാണ് ഇതിനു മുന്‍പ് ലോകകപ്പ് അമേരിക്കയില്‍ നടന്നത്. ഈ ലോകകപ്പില്‍ ആവും ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് നടക്കുക.

KCN

more recommended stories