ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ പിണറായിയും; കൊച്ചുമകനോടൊപ്പം ഫുട്ബോള്‍ തട്ടുന്ന ചിത്രം ഫെയ്സ്ബുക്ക് കവറാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : കാല്‍പ്പന്ത് കളിയുടെ ഓളമാണ് ഇപ്പോള്‍ എങ്ങും. റഷ്യയില്‍ ഇന്നു കാല്‍പ്പന്ത് കളിയുടെ പൂരത്തിന് അരങ്ങുണരുമ്‌ബോള്‍ കേരളത്തിലെ മനസ്സും അവിടെയാണ്. കേരളത്തില്‍ ക്രിക്കറ്റിനെക്കാളും ആരാധകര്‍ കൂടുതല്‍ ഫുട്ബോളിനാണ് എന്നുതന്നെ പറയാം. ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ കണ്ണുംനട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ കാഴ്ചകള്‍ക്കായി.

ജനങ്ങളുടെ ഈ ആവേശം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും പകര്‍ന്നിരിക്കുകയാണ്. ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഒരു മലയാളിയുടെ എല്ലാ ആവേശത്തോടെയുമാണ് അദ്ദേഹം ലോകകപ്പിനെ വരവേറ്റത്. തന്റെ കൊച്ചു മകനൊപ്പം ഫുട്ബോള്‍ തട്ടുന്ന ചിത്രവും അദ്ദേഹം ഫെയ്സ്ബുക്ക് കവറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

KCN

more recommended stories