ദേശീയ രക്തദാനദിനം ആചരിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യദൗത്യവും സംയുക്തമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രക്തദാനദിനാചരണം നടത്തി. പരിപാടി കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. സി. ബിജു ഉദ്ഘാടനം ചെയ്തു. രക്തഘടകവിഭജനയൂണിറ്റ് പ്രവര്‍ത്തന അനുമതി ലഭ്യമായതിനാല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയുമെന്നും ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാര്‍ അധ്യക്ഷനായി സംസാരിച്ചു. ഡി.പി.എം. ഡോ. രാമസ്വാതി വാമന്‍ സ്വാഗതം പറഞ്ഞു. ജെ.സി.ഐ നീലേശ്വരം, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട്, ഐ ഡൊണേറ്റ്, നേഴ്‌സിങ്ങ് സ്‌ക്കൂള്‍ കാഞ്ഞങ്ങാട് എന്നിവര്‍ രക്തദാന ക്യാമ്പില്‍ പങ്കെടുത്തു.

KCN

more recommended stories