വരാപ്പുഴ കസ്റ്റഡി മരണം; ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം. തിങ്കള്‍ മുതല്‍ വെള്ളി വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ജില്ലയില്‍ പ്രവേശിക്കരുതെന്നും 2 ലക്ഷം ബോണ്ട് കെട്ടിവെക്കണമെന്നും തുടങ്ങിയ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം അനുവദിച്ചത്.

സമാന്തരസേന ആയിട്ടാണ് ആര്‍ടിഎഫ് പ്രവര്‍ത്തിച്ചതെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. വയറ്റത്ത് മുട്ടുകാലു കയറ്റി കൊല്ലുന്ന പൊലീസ് നിയമാനുസൃതം ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞാല്‍ എന്താണ് പറയേണ്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചിരുന്നു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആര്‍ടിഎഫുകാര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്.

പ്രതികളായ ആര്‍ടിഎഫുകാര്‍ മുട്ടുകൊണ്ട് ശ്രീജിത്തിന്റെ അടിവയറ്റില്‍ ഇടിച്ചു. വിശദ പരിശോധനയിലാണ് അത് കണ്ടെത്താനായത് എന്നും ആര്‍ടിഎഫുകാരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ശീജിത്ത് ആരാണെന്നും വാസുദേവന്റെ വീട് ആക്രമിച്ച കേസിനെപ്പറ്റിപ്പോലും അറിയില്ലായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

KCN

more recommended stories