കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: അവസാനത്തെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ അവസാനത്തെ മൃതദേഹവും കണ്ടെടുത്തു. ഇതോടെ ആകെ മരണസംഖ്യ 14 ആയി. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണു കണ്ടെത്തിയത്. അബ്ദുറഹിമാനും (60) മകന്‍ ജാഫറും(35) ഇദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ജാസിമും(അഞ്ച്) നേരത്തേ മരിച്ചിരുന്നു.

ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍:

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്‍, ഭാര്യ നഫീസ, മകന്‍ ജാഫര്‍, ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം, ജന്നത്ത്, കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍, മുഹമ്മദ് ഷഹബാസ്, കരിഞ്ചോല ഹസന്‍, ഭാര്യ ആസിയ, ഹസന്റെ മകന്‍ റാഫിയുടെ ഭാര്യ ഷംന, റാഫിയുടെ മകള്‍ നിയ ഫാത്തിമ, ഹസന്റെ മകള്‍ നസ്രത്ത്, നസ്രത്തിന്റെ മക്കളായ റിഫ മറിയം, റിന്‍ഷ.

KCN

more recommended stories