അണങ്കൂര്‍ മുതല്‍ പെര്‍വാഡ് വരെയുള്ള ദേശീയ പാതയില്‍ മരണക്കുഴികള്‍; അപകടം തുടര്‍ക്കഥയാവുന്നു

മൊഗ്രാല്‍ : പെര്‍വാഡ് മുതല്‍ അണങ്കൂര്‍ വരെയുള്ള ദേശീയ പാതയില്‍ രൂപപ്പെട്ടിരിക്കുന്ന അപകട സാധ്യതയേറെയുള്ള കുഴികള്‍ നികത്താനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. മഴ ശക്തിയാര്‍ജിച്ചതോടെ പല കുഴികളും ഗര്‍ത്തങ്ങളായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. ഇതുമൂലം നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ തിരിച്ചറിയാനാവാതെ രാതികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നത് നിത്യകാഴ്ചയാണ്.

കാലവര്‍ഷത്തിന്റെയും ടെണ്ടര്‍ നടപടികളുടെയും കാരണം പറഞ് അറ്റകുറ്റപ്പണി വൈകിച്ചാല്‍ വന്‍ ദുരന്തങ്ങളായിരിക്കും നമുക്ക് കാതോര്‍ക്കേണ്ടി വരിക. ടാറും മെറ്റലും ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയാല്‍ പൊതുജനങ്ങളുടെ നടുവൊടിക്കുന്ന അഗാധ ഗര്‍ത്തങ്ങള്‍ക്ക് ഒരു പരിധി വരെ മോചനമാവുമെന്നും കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് ജനപ്രതിനിധികളും ദേശീയപാത അധികൃതരും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് പ്രശ്നത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

KCN

more recommended stories