വൈദ്യുതി ലൈനില്‍ ലോറി തട്ടി: ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു

കൊച്ചി: തമിഴ്‌നാട്ടില്‍നിന്നു പഞ്ചസാരയുമായി എടത്വയിലെത്തിയ ലോറിയുടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു. തെങ്കാശി ഇലഞ്ഞി സ്വദശി പി.ഇസക്കിരാജ് (30) ആണ് മരിച്ചത്. എടത്വ പൊലീസ് സ്റ്റേഷനു സമീപത്തെ വ്യാപാര സ്ഥാപനത്തിലെത്തിയതാണ്.

ഇവിടെ റോഡ് ഉയര്‍ത്തിയപ്പോള്‍ വൈദ്യുതി ലൈന്‍ വലിയ വാഹനങ്ങളില്‍ മുട്ടുന്ന സ്ഥിതിയിലാണ്. ലോറിയില്‍നിന്ന് ഇറങ്ങിയപ്പോഴാണ് ഇസക്കിരാജിനു ഷോക്കേറ്റത്. ലോറിയില്‍ വൈദ്യുതി പ്രവഹിച്ചിരുന്നെങ്കിലും ഉള്ളിലിരുന്നപ്പോള്‍ ഇസക്കിരാജിനു ഷോക്കേറ്റില്ല.

ഇറങ്ങുമ്പോള്‍ താഴെ കെട്ടിനിന്ന മഴവെള്ളത്തില്‍ സ്പര്‍ശിച്ചതോടെയാണു ഷോക്കേറ്റു വീണത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു.

KCN

more recommended stories