സ്‌നേഹാലയത്തില്‍ നന്മ വിരിയിച്ച് മുഹിമ്മാത്ത് സ്‌കൂള്‍

പുത്തിഗെ: സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്കൊപ്പം വായിച്ചും വായിപ്പിച്ചും കഥ പറഞ്ഞും വായനാദിനത്തെ വേറിട്ടതാക്കി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബ്. ‘പഴമയുടെ പുതിയ വായന’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് നന്മ ക്ലബ് അംഗങ്ങളും കോര്‍ഡിനേറ്ററായ ഹനീഫ ടി എ ഹിംസാക്കും ബദിയഡുക്ക ബീജന്തടുക്കയിലെ അസീസി സ്‌നേഹാലയത്തിലെത്തിയത്.

അന്തേവാസികളും സ്‌നേഹാലയ അധികതരും കുട്ടികളെയും അധ്യാപകരെയും സ്‌നേഹാദരങ്ങളോടെ വരവേറ്റു. ആടിയും പാടിയും കഥകള്‍ വായിച്ചും അന്തേവാസികള്‍ക്കൊപ്പം പഴയമയുടെ പുതിയ വായനയുടെ അനുഭവവും ഒപ്പമിരുന്ന് പെരുന്നാള്‍ മധുരം രൂചിച്ചും വായനാദിനം സ്‌നേഹാലയത്തില്‍ പുതിയൊരു അനുഭവങ്ങളാക്കി മാറ്റിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി., അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, ബിന്ദു ടീച്ചര്‍, തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

KCN

more recommended stories