പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി

രാജപുരം : പാണത്തൂരിന് സമീപം ഓണിയിലാണ് പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങിയത്. സംഭവം അറിഞ്ഞ് നിരവധി പേരാണ് സ്ഥലതെത്തിയിട്ടുള്ളത്. ഫോറസ്റ്റ് അധികൃതരും രാജപുരം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട് എന്നാല്‍ വയനാട്ടില്‍ നിന്നുള്ള മയക്കുവെടി സംഘമെത്തിയാല്‍ മാത്രമേ പുലിയെ കീഴ്‌പ്പെടുത്താനാകു. അതേ സമയം പുലി കുടുങ്ങിയ കയറ് ഏത് സമയത്തും പൊട്ടി പോകുമെന്ന അവസ്ഥയിലാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

KCN

more recommended stories