പി കരുണാകരന്‍ എം പി അനിശ്ചിതകാല സത്യാഗ്രഹ സമരത്തിലേക്ക്

കാസര്‍കോട് : അന്ത്യോദയ എക്‌സ്പ്രസിനു കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പി കരുണാകരന്‍ എം പി റെയില്‍വേ സ്റ്റേഷനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നത്. അന്ത്യോദയ എക്‌സ്പ്രസിനു കാസര്‍ക്കോട് ജില്ലാ ആസ്ഥാനത്ത് പോലും സ്റ്റോപ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ടു തവണ കേന്ദ്ര റെയില്‍വേ മന്ത്രിക്കും, ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കും നിവേദനം കൊടുക്കുകയും, നിരവധി തവണ അവരെ ഫോണ്‍ വഴി ബന്ധപ്പെടുകയും ചെയ്തതാണു. എന്നാല്‍ നാളിതു വരെ സ്റ്റോപ് അനുവദിച്ചില്ല. ഇന്ന് ഈ വിഷയം നേരിട്ട് വകുപ്പ് മന്ത്രിയുമായും, ഉദ്യോഗസ്ഥന്മാരുമായും ചര്‍ച്ച നടത്താന്‍ ഞാന്‍ ദില്ലിയിലേക്ക് പോവുകയാണെന്നും തീരുമാനം അനുകൂലമല്ലെങ്കില്‍ ജൂലൈ 1 മുതല്‍ കാസര്‍ക്കോട് റെയില്‍വേ സ്റ്റേഷനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നതായിരിക്കുമെന്നും മുഴുവനാളുകളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories