ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം : കേരള ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 24 മണിക്കുറിനുള്ളില്‍ കനത്തമഴക്കും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമിറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്.

അറബിക്കടലിന്റെ മധ്യകിഴക്കന്‍, മധ്യപടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യധയുണ്ട്.അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരങ്ങളില്‍ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം

KCN

more recommended stories