ബസ് നിയന്ത്രണംവിട്ട് കാല്‍നട യാത്രക്കാരിയെയും മൂന്ന് ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു

മംഗളൂരു: അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് മൂന്ന് ബൈക്കിലും കാല്‍നട യാത്രക്കാരിയെയും ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരെയും കാല്‍നട യാത്രക്കാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശ്രേയസ് എന്ന ബൈക്ക് യാത്രക്കാരന്റെ നില ഗുരുതരമാണ്.

വ്യാഴാഴ്ച മംഗളൂരു യെക്കൂര്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കങ്കനാടി പൊലീസ് കേസെടുത്തു.

KCN

more recommended stories