ആചാരാനുഷ്ഠാനങ്ങളോടെ കൊട്ടിയൂര്‍ വൈശാഘോത്സവത്തിന് ഇന്ന് സമാപനം

കൊട്ടിയൂര്‍: ഭക്തി സാന്ദ്രമായ 28 ദിവസങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ശേഷം കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് ഇന്ന് സമാപനമാവുന്നു. പെരുമാള്‍ക്ക് തൃക്കലാശത്തോടെയാണ് ശബരിമലകഴിഞ്ഞാല്‍ സീസണില്‍ ഏറ്റഴും കൂടുതല്‍ ഭക്തജനങ്ങളെത്തുന്ന കേരളത്തിലെ ക്ഷേത്ര ഉത്സവമായ കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് സമാപനമാവുക. ചോതിവിളക്കിന്റെ നാളം തേങ്ങാമുറിയിലേക്ക് പകര്‍ന്ന ശേഷം മണിത്തറയിലെ ശ്രീകോവില്‍ പൊളിച്ച് തിരുവന്‍ചിറയില്‍ തള്ളുന്നതോടെ തൃക്കലശാട്ട ദിന ചടങ്ങുകള്‍ക്ക് തുടക്കമാവും.

കലശപൂജദ്രവ്യങ്ങള്‍ ഇന്നലെ മുതല്‍ താന്ത്രിക വിധികളോടെ സൂക്ഷിച്ചിരുന്നു. ഓച്ചറുടെ വാദ്യമേളത്തിന്റെ അകമ്ബടിയോടെ ബ്രാഹ്മണരുടേയും സ്ഥാനികരുടേയും നേതൃത്വത്തില്‍ സ്വര്‍ണം, വെള്ളി കുംഭംങ്ങളിലാക്കിയ കളഭം കലശ മണ്ഡലത്തില്‍ നിന്ന് മണിത്തറയിലേക്ക് എത്തിക്കും. കാലാശാട്ടത്തിന് ശേഷം പുഷ്പാഞ്ജലി നടത്തും. തറവടിച്ച് കഴിഞ്ഞാല്‍ തിടപ്പള്ളിയിലിരുന്നന്ന് കുടിപതികളുടെ തണ്ടിന്‍മേല്‍ ഊണിന് ശേഷം വീണ്ടു തിടപ്പള്ളി വൃത്തിയാക്കും. കുടിപതികള്‍ ഭണ്ഡാരം കണക്കപ്പിള്ളയില്‍ നിന്ന് ഏറ്റുവാങ്ങി കൂത്തരങ്ങുകളിലെത്തിച്ച് കാവുകളാക്കും.

തുടര്‍ന്ന് മുതിരേരി വാള്‍ ആചാരപ്രകാരം തിരിച്ചെഴുന്നള്ളിക്കും. കുടിപതികള്‍ നല്‍കുന്ന തൃചന്ദനപ്പൊടിയഭിഷേകം അമ്മാറക്കല്‍ തറയില്‍ നടത്തും. പിന്നീട് ഭണ്ഡാരങ്ങള്‍ തിരിച്ചെഴുന്നള്ളിച്ച് സകലരും സന്നിധാനം വിട്ട് കഴിഞ്ഞാല്‍ ആചാര്യന്‍ യാത്രാബലി ആരംഭിക്കും. ഓച്ചറും പന്തക്കിടാവും പരികര്‍മിയും അകമ്ബടിയാവും. പാമ്ബരപ്പന്‍ തോടുവരെ ഹവിസ് തൂകിയ ശേഷം കായട്ട പരികര്‍മ്മിക്ക് കൈമാറിയ ശേഷം തിരിഞ്ഞു നോക്കാതെ കൊട്ടിയൂരില്‍ നിന്ന് ആചാര്യന്‍ മടങ്ങുന്നതോടെ കൊട്ടിയൂര്‍ വൈശാഘോത്സവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും പൂര്‍ത്തിയാകും

KCN

more recommended stories