പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്കായി ആഗോള ഹെല്‍പ്പ്‌ലൈനെത്തി

തൃശ്ശൂര്‍: പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് സൗജന്യ നിയമസഹായം നല്കുന്നതിനായി ആഗോള ഹെല്‍പ്പ്‌ലൈനെത്തി. ഇന്ത്യയിലെ ഒമ്ബത് ഭാഷകളില്‍ പ്രശ്‌നങ്ങള്‍ പങ്കുവെക്കാം. ഹെല്‍പ്പ്ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും. കേരളത്തില്‍ ഇതിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണസമിതിയെന്ന സംഘടനയാണ്. ‘സേവ് ഇന്ത്യന്‍ ഫാമിലി’ എന്ന കൂട്ടായ്മയാണ് ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയത്. വിവാഹനിയമങ്ങളുടെ ദുരുപയോഗത്തിന് ഇരയായ പുരുഷന്മാരുടെ കൂട്ടായ്മയാണ് ‘സേവ് ഇന്ത്യന്‍ ഫാമിലി’. ഈ കൂട്ടായ്മയുടെ കൂടുതല്‍ സേവനത്തിനായി രാജ്യവ്യാപകമായി 50-ലേറെ പുരുഷസേവന സന്നദ്ധ സംഘടനകളുമുണ്ട്.

KCN

more recommended stories