ഗള്‍ഫ് ജോലി; വാട്ട്‌സ് ആപ്പ് വ്യാജ സന്ദേശം കണ്ട് കടവ് റിസോര്‍ട്ടിലെത്തിയത് നൂറ്കണക്കിന് പേര്‍

കോഴിക്കോട്: പ്രമുഖ ഗള്‍ഫ് പെട്രോളിയം കമ്പനിയിലേക്കുള്ള ഇന്റര്‍വ്യൂ വാര്‍ത്ത വാട്ട്‌സ് ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കടവ് റിസോര്‍ട്ടിലെത്തിയത് നൂറ്കണക്കിന് പേര്‍. എന്നാല്‍ ഇന്റര്‍വ്യൂവിനെക്കുറിച്ച് റിസോര്‍ട്ട് അധികൃതര്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. പ്രമുഖ പെട്രോളിയം കമ്പനിയായ അഡ്‌നോക്കിലേക്കുള്ള ജോലി അഭിമുഖ നോട്ടീസ് ആണ് ഏതാനും ആഴ്ചകളായി വാട്ട്‌സ് ആപ്പില്‍ പ്രചരിച്ചത്. ഇത് കണ്ടാണ് നിരവധി പേര്‍ കോഴിക്കോടെത്തിയത്. റിസോര്‍ട്ട് അധികൃതരുടെ മറുപടി കേട്ടതോടെ വാട്ട്‌സ് ആപ്പില്‍ പ്രചരിച്ച നോട്ടീസിലുള്ള നമ്പറില്‍ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോള്‍ കൊല്ലത്തെ ഒരു ട്രാവല്‍സ് അധികൃതരാണ് ഫോണെടുത്തത്. നോട്ടീസില്‍ പറഞ്ഞ ഇന്റര്‍വ്യൂ പൂര്‍ത്തിയായതാണെന്നും 400 പേരെ സെലക്ട് ചെയ്‌തെന്നും ട്രാവല്‍സ് അധികൃതര്‍ അറിയിച്ചു. തീയതിയില്‍ മാറ്റം വരുത്തി ആരോ വ്യാജ നോട്ടീസ് പ്രചരിച്ചെന്നാണ് കരുതുന്നത്.

KCN

more recommended stories