കേരളത്തിലെ പൊലീസ് ലോകത്തിന് തന്നെ മാതൃക; പരിഹാസവുമായി ജോയ് മാത്യൂ

കൊച്ചി: ഗണേശ് കുമാര്‍ എം.എല്‍.എല്‍എയുടെ തല്ലുകേസ് ഒതുക്കി തീര്‍ത്ത പൊലീസിനെ പരിഹസിച്ച് നടനും സംവിധായകനുമായി ജോയ് മാത്യൂ രംഗത്ത്. എം.എല്‍.എയ്‌ക്കെതിരായ പരാതി പിന്‍വലിപ്പിക്കാനും തല്ലുകൊണ്ട മകനേയും അത് കണ്ട് ഹൃദയം നുറങ്ങിപ്പോയ അമ്മയെ കാര്യങ്ങള്‍ മനസിലാക്കിക്കാനും മുന്‍കൈയെടുത്ത കേരളാ പൊലീസിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തെ പ്രശംസിക്കാതെ വയ്യെന്ന് ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ കാര്യത്തിലും പൊലീസ് ഇതേ രീതിയില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കരുതാം. വിപ്‌ളവകരമായ ഇത്തരം അഴിച്ചുപണികളിലൂടെയാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ലോകത്തിന് തന്നെ മാതൃകയാകുന്നതെന്നും ജോയ് മാത്യൂ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:
അഴിച്ചുപണി എന്ന് പറഞ്ഞാല്‍ ഇതാണ്. എത്രവേഗമാണ് എം എല്‍ എ തല്ലിചതച്ചു എന്ന് പറഞ്ഞ മകനെയും കണ്‍മുന്നിലിട്ടു മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ (!)ഒരമ്മയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല്‍ എ ക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന് മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുന്‍കൈയെടുത്ത കേരളാ പൊലീസിന്റെ മാതൃകാപരമായ പ്രവര്‍ത്തനം ശ്ലാഘനീയം തന്നെ. ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പൊലീസുകാരന്‍ ഗവാസ്‌കറുടെ കാര്യത്തിലും കേരളാ പൊലീസ് ഇങ്ങിനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനാല്‍ ടി.വിയിലും പത്രങ്ങളിലും വാവിട്ട് നിലവിളിച്ചു പരാതിപറയുന്ന അമ്മമാര്‍ക്കും തല്ലുകൊള്ളികളായ മക്കള്‍ക്കും ‘നീതി കൊടുക്കൂ ‘എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ ആരും മിനക്കെടേണ്ട, വെയ്സ്റ്റുകള്‍ക്കു വേണ്ടിയുള്ള വെയിസ്റ്റ് ആണത്. പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ലോകത്തിന് തന്നെ മാതൃകയാകുന്നത്.

KCN

more recommended stories