മായം കലര്‍ന്ന മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മായം കലര്‍ന്ന മത്സ്യം ഇറക്കുമതി ചെയ്യുന്നതിനെതിരെ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പനക്കെത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് എല്ലായിടത്തും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

മായം കലര്‍ത്തുന്നതിനെതിരേയുള്ള ശിക്ഷയില്‍ നിയമഭേദഗതി വേണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് 12ന് ഉന്നതതല യോഗം ചേരു.

KCN

more recommended stories