ദിലീപിനെ തിരിച്ചെടുത്തവര്‍ തിലകനോട് ചെയ്തത് ക്രൂരത മകള്‍ സോണിയ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത താരസംഘടനയായ ‘അമ്മ’യുടെ നടപടിയെ വിമര്‍ശിച്ച് അന്തരിച്ച നടന്‍ തിലകന്റെ മകള്‍ സോണിയ രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ തിലകനോട് ചെയ്തത് ക്രൂരതയതെന്ന് സോണിയ ആരോപിച്ചു. വിശദീകരണം ചോദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ കേസ് പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തപ്പോള്‍ ആ പരിഗണന വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിലകന് ലഭിച്ചിരുന്നില്ലെന്നും സോണിയ വ്യക്തമാക്കി.

അമ്മയില്‍ രണ്ട് നിയമമാണെന്നു തുറന്ന് പറഞ്ഞ സോണിയ കുറ്റാരോപിതനായ നടനുണ്ടായതിനേക്കാള്‍ വലുതാണ് നടിയുടെ വേദനയെന്നും അത് ‘അമ്മ’ കാണുന്നില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തിലകനോട് സംഘടന സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി സംവിധായകന്‍ ആഷിക് അബുവും രംഗത്തെത്തിയിരുന്നു.

KCN

more recommended stories