കാഞ്ഞങ്ങാടിന്റെ ഉത്സവമായി കെ ഇ എ കുവൈറ്റ് ഫെസ്റ്റ്

കാഞ്ഞങ്ങാട് : കുവൈറ്റിലെ കാസറകോട് ജില്ലക്കാരുടെ പൊതുവേദിയായ കെ ഇ എ കുവൈറ്റ് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നാട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കുവൈറ്റ് ഫെസ്റ്റ് 2018 നു പ്രൗഡഗംഭീര രീതിയില്‍ പരിസമാപ്തിയായി. രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടികള്‍ കെ ഇ എ പേട്രണ്‍ അപ്സര മഹ്മൂദിന്റെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി സലാം കളനാട് സ്വാഗതവും വര്‍ക്കിംഗ് പ്രസിഡന്റ് ഹമീദ് മധുര്‍ നന്ദിയും പറഞ്ഞു.മൂന്ന് ഗ്രൂപ്പുകളിലായി നടന്ന ചിത്ര രചനാ മത്സരത്തില്‍ ഇരുന്നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു. ശേഷം നടന്ന .എ പി ജെ അബ്ദുല്‍കലാം മെമ്മോറിയല്‍ ക്വിസ് പരിപാടിയില്‍ 10 സ്‌കൂളുകളിലെ കുട്ടികള്‍ മത്സരിച്ചു, അപ്സരപബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനം, ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ്, സെന്റ് പീറ്റേഴ്സ് നീലേശ്വരം എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി.

തുടര്‍ന്ന് ആരോഗ്യ മേഖലക്ക് കൈത്താങ്ങായി രണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലുകള്‍ക്കുള്ള അഞ്ചു ലക്ഷം രൂപയും മൂന്ന് ബഡ്‌സ് സ്‌കൂളുകള്‍ക്കുള്ള രണ്ടു ലക്ഷം രൂപയും കൈമാറി. കൂടാതെ കെ ഇ എ കുവൈറ്റ് സംഘടനാ മെമ്പര്‍മാരുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ഫലകവും ക്യാഷ് അവാര്‍ഡും കെ ഇ എ നേതാക്കള്‍ നല്‍കി. കെ ഇ എ വിഷന്‍ 20/20 യുടെ ഭാഗമായി മെമ്പര്‍മാരില്‍ വിഷരഹിത പച്ചകറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെ ഇ എ അടുക്കളത്തോട്ടം പദ്ധതിക്കാവശ്യമായ വിത്തുല്‍പന്നങ്ങള്‍ കൃഷി വകുപ്പ് മേധാവികളായ സജിനി മോള്‍ , അര്‍ജിത എന്നിവര്‍ വിതരണം ചെയ്തു. കെ ഇ എ സിറ്റി ഏരിയയുടെ ടി സ്റ്റാളും , ജഹ്‌റ ഏരിയയുടെ ഫോട്ടോഗ്രാഫിയും പരിപാടിക്ക് മാറ്റ് കൂട്ടി. സമാപന പരിപാടികളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് സത്താര്‍ കുന്നിലിന്റെ അധ്യക്ഷതയില്‍ ആരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ സി എച് മുഹമ്മദ് കുന്‍ഹീ സ്വാഗതം ആശംസിച്ചു.

എം എല്‍ എ രാജശേഖരന്‍ , ജില്ല പിസിസി പ്രസിഡന്റ് ഹകീം കുന്നില്‍ സി പി എം ഏരിയ സെക്രട്ടറി രാജ്‌മോഹന്‍ , മുസ്ലിംലീഗ് നാഷണല്‍ കമ്മിറ്റി അംഗം ഹമീദ് ഹാജി ,സിപി ഐ പ്രതിനിധി ദാമോദരന്‍ , ബിജെപി പ്രതിനിധി അജയകുമാര്‍ നെല്ലിക്കാട്ട്, ഐ എന്‍ എല്‍ പ്രതിനിധി ഹംസ ഹാജി , ബഷീര്‍ ആറങ്ങാടി കൃഷിവകുപ്പ മേധാവികളായ സജിനി മോള്‍, അര്‍ജിത എന്നിവര്‍ ആശംസകളര്‍പ്പിച്ചു, ഹമീദ് മധുര്‍, അനില്‍ കള്ളാര്‍, ഹസ്സന്‍ മാങ്ങാട്, ഹനീഫ് പാലായി , ബിന്ദു നളിനാക്ഷന്‍ , ആസൂറ സലാം , പുഷ്പരാജന്‍ , നാസര്‍ ചുള്ളിക്കര, ഹാരിസ് മുട്ടുംതല, എ കെ ബാലന്‍, മുനീര്‍ അടൂര്‍ , ഇര്‍ഫാദ്, കെ പി ബാലന്‍, സുനില്‍, അഷ്‌റഫ് തൃക്കരിപ്പൂര്‍, പി എ നാസ്സര്‍, മുഹമ്മദ് ഹദ്ദാദ്, സുഹൈല്‍ ബല്ല, ഖലീല്‍ തിടില്‍, അബ്ദുല്ല ആവിക്കല്‍, ഷാനവാസ് തിടില്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി

KCN

more recommended stories