ക്യാന്‍സര്‍ രോഗിയും, എന്‍ഡോസള്‍ഫാന്‍ ബാധിതയും താമസിക്കുന്ന വീട് തകര്‍ന്നു

മുളിയാര്‍ : മല്ലം വാര്‍ഡിലെ ചക്ലിയ പട്ടിക ജാതി കോളനിയില്‍ മാലിങ്കന്റെ ഓടിട്ട വീട് വെള്ളിയാഴ്ച രാത്രി കാറ്റിലും മഴയിലും പൂര്‍ണ്ണമായും തകര്‍ന്നു. കാന്‍സര്‍ രോഗിയായഭാര്യ കമല, എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകള്‍ ലീലാവതി, മകന്‍ ഭാസ്‌കരന്‍, മരുമകള്‍ രാജേശ്വരി, പേരമക്കളായ ശ്രീഹരി, ശ്രീലക്ഷ്മി, ശ്രീജയ, കീര്‍ത്തന എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

KCN

more recommended stories