പൊലീസുകാര്‍ക്ക് മുന്നില്‍ ഉണ്ണുന്ന മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു. പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നടത്തി പകരം ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി മേശപ്പുറത്ത് ഇലയില്‍ ഭക്ഷണം കഴിക്കുമ്‌ബോള്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തൊട്ടടുത്ത് ബഹുമാനപൂര്‍വം നില്‍ക്കുന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്.

KCN

more recommended stories