ചീമേനി തുറന്ന ജയിലില്‍ വായനാദിനാഘോഷം നടത്തി

ചീമേനി: ജില്ലാ സാക്ഷരതാ സമിതിയും ചീമേനി തുറന്ന ജയില്‍ വെല്‍ഫയര്‍കമ്മിറ്റിയും സംയുക്തമായി വായനാ ദിനാഘോഷം നടത്തി. ചീമേനി തുറന്ന ജയിലില്‍ നടന്ന ചടങ്ങില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി രജനി ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കെ.രതീശന്‍, ഗിരീഷ്, കെ.വി രാഘവന്‍, കെ.ഭാസ്‌ക്കരന്‍,ടി.വി വസുമതി, കെ.കൗസല്ല്യ എന്നിവര്‍ സംസാരിച്ചു. ജയില്‍ സുപ്രണ്ട് കെ.ശിവപ്രസാദ് സ്വാഗതവും ഉമേഷ് ബാബു നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ജയിലിലെ അന്തേവാസികള്‍ക്കായി വായന മത്സരങ്ങള്‍ നടത്തി. എന്‍.പി വിജയന്‍, കെ.സുഗുണന്‍, സി.കെ അശോകന്‍, ഉണ്ണിക്കൃഷ്ണന്‍, ജാഗിര്‍ എന്നിവര്‍ വിജയികളായി.

KCN

more recommended stories