അഭിമന്യു കൊലപാതകം: അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും

അഭിമന്യൂ കൊലപാതകത്തില്‍ അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികള്‍ കേരളം വിട്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കര്‍ണാടകയിലും അന്വേഷണം ഊര്‍ജിതമാക്കി.

കണ്‍ട്രോള്‍ റൂം എസിപി , എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണത്തലവനെ നിയോഗിച്ച് സംഘം വിപുലീകരിച്ചു. മുഖ്യപ്രതി മുഹമ്മദിന്റെ കുടുംബം ഉള്‍പ്പെടെ ഒളിവില്‍ പോയതായി പൊലീസ്.

അഭിമന്യൂ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഘാതകര്‍ സംസ്ഥാനം വിട്ടെന്ന സൂചനയെ തുടര്‍ന്നാണ് കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.

ബംഗളൂരു, മൈസൂര്‍, കുടക് മേഖലകളില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 15 പേരാണ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്, ഇവരെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളേജില്‍ ക്യാന്പസ് ഫ്രണ്ട് യൂണീറ്റ് പ്രസിഡന്റുമായ മുഹമ്മദിനായി പൊലീസ് അന്വേഷണം ശക്തമാക്കി.

മുഹമ്മദിന്റെ ചേര്‍ത്തല നടുവത്ത് നഗറിലുളള കുടുംബം വീട് പൂട്ടി കടന്നുകളഞ്ഞു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നായി 300ലധികം എസ്ഡിപിഐ പ്രവര്‍ത്തകരെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

അതിനിടെ പൊലീസ് അന്വേഷണം അട്ടിമറിക്കാന്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ആലുവയില്‍ മാര്‍ച്ച് നടത്തി. പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.

സിഐമാരുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. സെന്‍ട്രല്‍ സിഐ അനന്തലാലില്‍ നിന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുളള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറി.

കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്ടി സുരേഷ് കുമാറിനെ അന്വേഷച്ചുമതല നല്‍കിയതാണ് സംഘത്തെ വിലുപീകരിച്ചത്.

ആവശ്യമെങ്കില്‍ രാത്രിയിലും പരിശോധന നടത്താന്‍ കോടതിയില്‍ സെര്‍ച്ച് മെമ്മോറോണ്ടം നല്‍കിയിട്ടുണ്ട്.

KCN

more recommended stories