മഞ്ചേശ്വരത്ത് വൈദ്യുതി കമ്പിയില്‍ തട്ടി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

മഞ്ചേശ്വരം: വൈദ്യുതി കമ്ബിയില്‍ തട്ടി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. വോര്‍ക്കാട്ടിയിലെ ഗണപതി ഭട്ട് (72) ആണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി മരിച്ചത്. പൂപറിക്കാനായി തോട്ടത്തില്‍ പോയപ്പോഴാണ് ഗണപതി ഭട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ കുടുങ്ങി ഷോക്കേറ്റ് മരിച്ചത്.

തോട്ടത്തിലേക്ക് പോയ ഗണപതിഭട്ടിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് വൈദ്യുതി കമ്പയില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്.തുടര്‍ന്ന് വൈദ്യുതി ഓഫീസിലേക്ക് വിളിച്ച് വൈദ്യുതി ഓഫ് ചെയ്ത ശേഷം ഗണപതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

KCN

more recommended stories