‘ഇതൊരു ഡോണ്‍ സ്റ്റോറിയല്ല’; പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫസ്റ്റ്‌ലുക്

ആദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തിന് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ടിന് സമാനമാണ് പേരെങ്കിലും ‘ഇതെരു ഡോണ്‍ സ്റ്റോറിയല്ല’ എന്ന ടാഗ്‌ലൈന്‍ കൊടുത്താണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് ആകട്ടെ മലയാളത്തിലെ എണ്ണം പറഞ്ഞ അധോലോക ചിത്രങ്ങളിലൊന്നും.

അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം. ആദി എന്ന ചിത്രം പ്രണവിന്റെ കിടിലന്‍ സംഘട്ടന രംഗങ്ങള്‍ കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. പുലുമുരകന്‍ ഫെയിം പീറ്റര്‍ ഹെയ്‌നും പ്രണവും ഒരുമിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

KCN

more recommended stories