ലോക്സഭ തെരഞ്ഞെടുപ്പ്: പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ സി.പി.എം ആലോചന: രണ്ട് തവണയില്‍ കൂടുതല്‍ എം.പിമാരായവരെ പരിഗണിക്കില്ല

ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതിയ അടവുനയവുമായി സി.പി.എം രംഗത്ത്. രണ്ടുതവണയില്‍ കൂടുതല്‍ എം.പിമാരായവരെ ഇനി പരിഗണിക്കേണ്ടതില്ലന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനവും ‘ഇളവുകളും’ കേന്ദ്ര കമ്മറ്റി തീരുമാനിക്കും.

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുള്ളത്. സിനിമാ- സാംസ്‌കാരിക മേഖലകളില്‍ നിന്നും പ്രത്യേക പരിഗണന നല്‍കണമെന്ന താല്‍പ്പര്യവും അദ്ദേഹത്തിനുണ്ട്. പ്രാദേശിക അടിസ്ഥാനത്തില്‍ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഘടകങ്ങളില്‍ നിന്നും ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ആലോചന.

രണ്ടുതവണയില്‍ കൂടുതല്‍ എം.പിമാരായവരെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ കാസര്‍കോട് എം.പി പി. കരുണാകരന്‍, ആലത്തൂര്‍ എം.പി പി.കെ ബിജു, പാലക്കാട് എം.പി എം.ബി രാജേഷ്, ആറ്റിങ്ങല്‍ എം.പി സമ്പത്ത് എന്നിവര്‍ക്ക് ഇനി മത്സരിക്കാന്‍ കഴിയില്ല. എ.കെ.ജിയുടെ മരുമകനാണെങ്കിലും തുടര്‍ച്ചയായി ഒരു മണ്ഡലത്തെ പി. കരുണാകരന്‍ പ്രതിനിധീകരിക്കുന്നതില്‍ മാറ്റംവേണമെന്ന വികാരം സി.പി.എമ്മിലും ശക്തമാണ്. മൂന്നുതവണ എം.പിയായിട്ടും കാസര്‍കോട് ജില്ലയുടെ കാര്യത്തില്‍വേണ്ടതൊന്നും ചെയ്തില്ലെന്നും പരക്കെ ആക്ഷേപവും ശക്തമാണ്.

KCN

more recommended stories