ഉപ്പും മുളകും സീരിയലില്‍ നടി നിഷ സാരംഗ് തുടരും; സംവിധായകനെ മാറ്റുമെന്ന് ചാനല്‍ ഉറപ്പു നല്‍കി

കൊച്ചി: ഉപ്പും മുളകും എന്ന സീരിയലിലെ സംവിധായകനെ മാറ്റാമെന്ന ചാനലിന്റെ ഉറപ്പിന്‍മേല്‍ താന്‍ സീരിയലില്‍ തുടരുമെന്ന് നടി നിഷ സാരംഗ് വ്യക്തമാക്കി. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ താന്‍ സീരിയലില്‍ നിന്നും പിന്മാറുമെന്നും നടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സീരിയലിന്റെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നിഷ രംഗത്തുവന്നിരുന്നു. മോശമായി പെരുമാറിയത് എതിര്‍ത്തതിനാല്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നും ചാനലിന്റെ അനുവാദത്തോടുകൂടി അമേരിക്കന്‍ ട്രിപ്പിനുപോയ തന്നെ സംവിധായകന്‍ സീരിയലില്‍ നിന്നും പുറത്താക്കിയതായും അവര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഇതിന് പ്രതികരണവുമായി ചാനല്‍ ഫെയ്സ്ബുക്ക് പേജിലൂടെ രംഗത്തെത്തുകയും നടി സീരിയലില്‍ തുടരുമെന്നും പുറത്താക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വ്യക്തമാക്കുകയും ചെയ്തു. നിഷയുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ചാനലിന്റെ പ്രതികരണം.

അതേസമയം താന്‍ രണ്ടു ദിവസം കഴിഞ്ഞ് സീരിയലില്‍ ജോയിന്‍ ചെയ്യുമെന്നും സംവിധായകനെ മാറ്റും എന്ന ചാനലിന്റെ ഉറപ്പ് നടപ്പായില്ലെങ്കില്‍ സീരിയലില്‍ നിന്നും പിന്മാറുമെന്നും നിഷ വ്യക്തമാക്കി.

KCN

more recommended stories