പത്ത് വയസുകാരിയെ പീഡിപ്പിച്ച 99 കാരന്‍ അറസ്റ്റില്‍

ചെന്നൈ: പത്ത് വയസുകാരിയെ പീഡിപ്പിച്ച 99കാരനായ റിട്ട. പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. രണ്ട് വര്‍ഷമായി ഇയാളുടെ മറ്റൊരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കളെ സമീപിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അയല്‍ക്കാരനായ വയോധികനാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ഏഴ് മക്കളുള്ള വയോധികനാണ് അറസ്റ്റിലായ പ്രിന്‍സിപ്പാള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും രാജിവച്ച ഇയാള്‍ക്ക് നിരവധി പേരക്കുട്ടികളും അവരുടെ മക്കളും ഉണ്ട്.

KCN

more recommended stories