മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനെ കാണുന്നു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. താരസംഘടനയായ എ.എം.എം.എയുടെ ജനറല്‍ ബോഡി മീറ്റിംങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സംഘടന പ്രസിഡന്റുകൂടിയായ മോഹന്‍ലാല്‍ മന്ത്രിയെ കാണുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ രാജിവച്ചത് വന്‍ വിവാദമായിരുന്നു. കൂടാതെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനവും കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്.

KCN

more recommended stories