ബിജെപിയെ ഇനിയും ജയിപ്പിച്ചാല്‍ ഇന്ത്യ ‘ഹിന്ദു പാകിസ്താനാകു’മെന്ന് ശശി തരൂര്‍

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്ന് ശശി തരൂര്‍ എംപി. അടുത്തവട്ടം ബിജെപി വിജയിച്ചാല്‍ ഭരണഘടന തിരത്തിയെഴുതുമെന്നും അത് ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായിരിക്കും അതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും തരൂര്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് നടന്ന ഒരു പൊതു പരിപാടിയിലാണ് തരൂര്‍ ബിജെപിയുടെ ഹിന്ദുത്വ അജണ്ഡയെ രൂക്ഷമായി വിമര്‍ശിച്ചത്. രാജ്യത്തെ 20ലധികം സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണമാണ് നടക്കുന്നത്. ഇത് രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുന്നതിന് കാലങ്ങള്‍ ഒന്നും എടുക്കില്ല. എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ പാകിസ്താനോട് ഉപമിച്ച് പരാമര്‍ശം നടത്തിയതിന് പിന്നാലെ ഹിന്ദു പാകിസ്താന്‍ എന്നത് തെറ്റായ പ്രയോഗമാണെന്ന് പറഞ്ഞ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്.

തരൂരിന്റെ പ്രസ്താവനയില്‍ ബിജെപി ശക്തമായി പ്രതിഷേധിച്ച് രംഗത്തുവന്നു. പാകിസ്താന്‍ ഉണ്ടായതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ് തരൂരിന്റെ പ്രസ്താവനയിലൂടെ ഇന്ത്യയിലെ ഹിന്ദുക്കളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും ബിജെപി വക്താവ് സാംബിത് പാത്ര ആവശ്യപ്പെട്ടിരുന്നു.

സുനന്ദ പുഷ്‌കര്‍ കേസ് എതിരായതോടെ തരൂരിന്റെ മാനസീക നില തെറ്റിയെന്ന് മുതിര്‍ന്ന ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

KCN

more recommended stories