ഡോ. അബ്ദുല്‍ സത്താറിന് എഫ് ആര്‍ സി പി

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താറിന് സ്‌കോട്‌ലാന്റിലെ ഗ്ലാസ്‌ഗോ, റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ ഫെല്ലോഷിപ്പ് ലഭിച്ചു. ആരോഗ്യ വകുപ്പില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരാള്‍ക്ക് റോയല്‍ കോളേജ് ഫെല്ലോഷിപ്പ് ലഭിക്കുന്നത്. നേരത്തെ ഡോ. സത്താറിന് റോയല്‍ കോളേജ് ഓഫ് ലണ്ടന്‍ മെഡിസിന്‍ വിഭാഗത്തില്‍ അംഗത്വം ലഭിച്ചിരുന്നു. നവമ്പര്‍ 23ന് ലോകപ്രശസ്തമായ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി ഹാളില്‍ നടക്കുന്ന ഫെല്ലോഷിപ്പ്ദാന ചടങ്ങിലേക്ക് ഡോ. സത്താറിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഷമീമയാണ് ഭാര്യ. സഹല്‍ റഹ്മാന്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി), സാബിത് റഹ്മാന്‍, സന ഫാത്തിമ എന്നിവര്‍ മക്കളാണ്. എരിയായിലെ ബി വി അബ്ദുല്‍ റഹിമാന്റെയും പരേതയായ സൈനബയുടെയും മകനാണ്. കാസര്‍കോട് ചെസ്റ്റ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായ ഡോ. സത്താറിനെ ഭാരവാഹികള്‍ അഭിനന്ദിച്ചു.

KCN

more recommended stories