നാട്ടി ഉത്സവത്തിന് ആവേശം പകര്‍ന്ന് റവന്യൂ വകുപ്പ് മന്ത്രി

പെരുമ്പള : നാട്ടി ഉത്സവത്തിന് ആവേശം പകരാന്‍ റവന്യൂ വകുപ്പ് മന്ത്രിയുമെത്തി. എ.ഐ.വൈ.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പെരുമ്പള കണിയാലത്തെ പാടത്ത് നാട്ടി ഉത്സവം സംഘടിപ്പിച്ചത്. നാടന്‍പാട്ടിന്റെ ആവേശവും പഴയകാല ഓര്‍മകളും ഉണര്‍ത്തിയാണ് പെരുമ്പള കണിയാലത്തെ പാടത്ത് നാട്ടി ഉത്സവം സംഘടിപ്പിച്ചത്.നാട്ടി ഉത്സവത്തിന് ആവേശം പകരാന്‍ റെവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും എത്തി. എ.ഐ.വൈ.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കൃഷി . പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ ഞാറു നടാനായി എത്തി. മന്ത്രി ആവുന്നതിനുമമ്പ് കൃഷിപണിയെടുത്തതിന്റെ ഓര്‍മകള്‍ നാട്ടുകാരന്‍ കൂടിയായ മന്ത്രി പങ്കുവച്ചു. തരിശിട്ട രണ്ടേക്കര്‍ പാടത്താണ് നെല്‍കൃഷിയിറക്കിയത്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി.ചെമ്മനാട് കൃഷിഭവന്റെയും പാടശേഖര സമിതിയുടെയും സഹായത്തോടെയാണ് നെല്‍കൃഷിക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, വി.രാജന്‍, വി.സുരേഷ്ബാബു, കെ.കൃഷ്ണന്‍, വി.സുപ്രിത്, രേണുക ഭാസ്‌ക്കരന്‍ ഇ.രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories