മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര: ചെമ്മനാട് പഞ്ചായത്ത് ശാഖ തല സംഗമങ്ങള്‍ തുടങ്ങി

ചട്ടഞ്ചാല്‍: വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന പ്രമേയവുമായി നവമ്പര്‍ 24 മുതല്‍ ഡിസമ്പര്‍ 25 വരെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് ശാഖ തല സംഗമങ്ങള്‍ക്ക് തൈരയില്‍ തുടക്കമായി. പ്രസിഡണ്ട് ആഷിഫ് മാളി കെ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മൊയ്തു തൈര സ്വാഗതം പറഞ്ഞു. ഗഫൂര്‍ തൈര, അഹ്മദ് തൈര, സിദ്ധീഖ് മങ്ങാടന്‍, കലന്തര്‍ തൈര, അബു മാഹി നാ ബാദ്, പ്രസംഗിച്ചു. ഇര്‍ഷാദ് തൈര നന്ദി പറഞ്ഞു.

KCN

more recommended stories