വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോട്: മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പിലിക്കോട് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ടി.പി.മുഷ്‌റഫ് ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആയിറ്റി പൊയ്യക്കടവില്‍ ആണ് സംഭവം. ചന്തേരയില്‍ താമസിക്കുന്ന മുസ്തഫയുടെ കുടുംബം ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ആയിറ്റിയിലെ തറവാട് വീട്ടില്‍ എത്തിയതായിരുന്നു. മണലെടുത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ സുഹൃത്തിന്റെ കൂടെ കുളിക്കാന്‍ ഇറങ്ങിയ മുഷ്‌റഫ് ചെളിയില്‍ താണുപോവുകയായിരുന്നു.

ഉടന്‍തന്നെ കുട്ടിയെ തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചിരുന്നു.

KCN

more recommended stories