ചേരങ്കൈയില്‍ കടലാക്രമണം രൂക്ഷം; 11 വീടുകള്‍ ഭീഷണിയില്‍

കാസര്‍കോട് : ചേരങ്കൈ കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി 11 വീടുകള്‍ ഭീഷണിയില്‍. ഇതില്‍ ഏതാനും വീടുകളില്‍ കടല്‍ വെള്ളം കയറി വീട്ടുസാധനങ്ങള്‍ നശിച്ചു. ചേരങ്കൈ, സിറാജ് നഗറിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. അബ്ദുല്‍ ജബ്ബാര്‍, മറിയംബി, മുഹമ്മദലി, സഫിയ, ബീഫാത്തിമ, ഫാറൂഖ്, മുഹമ്മദ് കുഞ്ഞി, മുരുകന്‍, ഇബ്രാഹിം എന്നിവരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്. പലരും വീട്ടുസാധനങ്ങള്‍ പെറുക്കി കെട്ടി ബന്ധുവീടുകളിലും മറ്റും അഭയം തേടി. ദിവസങ്ങളായി ഇവിടെ കടലാക്രമണം തുടരുകയാണ്. ഇന്നലെ ഉച്ചയോടെ തിരമാലകള്‍ മീറ്ററുകള്‍ ഉയരത്തില്‍ ആഞ്ഞടിച്ചതോടെയാണ് ആള്‍ക്കാര്‍ വീടൊഴിഞ്ഞു തുടങ്ങിയത്. കഴിഞ്ഞ കാലവര്‍ഷക്കാലത്തും സമാന സംഭവങ്ങള്‍ ചേരങ്കൈയില്‍ ഉണ്ടായിരുന്നുവെങ്കിലും യാതൊരു തരത്തിലുമുള്ള സഹായങ്ങളും അധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടായിരുന്നില്ലെന്നു തീരവാസികള്‍ പരാതിപ്പെട്ടു.

KCN

more recommended stories