12 വയസുകാരിയെ പീഡിപ്പിച്ചവരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു

ചെന്നൈ: ചെന്നൈയിലെ പുരസവാക്കത്തില്‍ 12 വയസുകാരിയെ ഏഴു മാസത്തിലേറെ പീഡിപ്പിച്ച പ്രതികളെ കോടതിയിലിട്ട് അഭിഭാഷകര്‍ മര്‍ദ്ദിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അഭിഭാഷകര്‍ സംഘം ചേര്‍ന്ന് ഇവരെ മര്‍ദിച്ചത്. പ്രതികളെ നിലത്തിട്ടു ചവിട്ടുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്താകുകയും ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും പ്ലബര്‍മാരും ഉള്‍പ്പെടെ 18 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഏഴു മാസത്തിലേറെ പീഡിപ്പിച്ചതായാണ് പ്രതികള്‍ക്കെതിരേയുള്ള പരാതി.

കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കൊടുത്തും മയങ്ങാനുള്ള മരുന്നു കുത്തിവെച്ചും ബോധം കെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ ബലാത്സംഗത്തിന്റെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബാക്കിയുള്ളവര്‍ പീഡിപ്പിച്ചത്

KCN

more recommended stories